---
title: " തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു, പുതിയ തീയതി ഒക്ടോബർ നാലിന്"
english_title: "Thiruvonam Bumper Draw postponed, new date is October 4th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/317230/Thiruvonam Bumper Draw postponed, new date is October 4th"
published_at: "2025-09-26T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d67da3997e9_1000909840.jpg"
keywords: []
---

#  തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവച്ചു, പുതിയ തീയതി ഒക്ടോബർ നാലിന്

> **Lead Summary:** തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാ​ഗ്യക്കുറി വകുപ്പ് അറിയിച്ചു.

## Article Content

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാ​ഗ്യക്കുറി വകുപ്പ് അറിയിച്ചു.

ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു തീരുമാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/317230/Thiruvonam Bumper Draw postponed, new date is October 4th)